Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Garbage Dumping

Kottayam

ക​ന​ക​പ്പ​ലം വ​ന​പാ​ത​യി​ൽ മാ​ലി​ന്യംത​ള്ള​ൽ വ്യാ​പ​കം

എ​രു​മേ​ലി: വി​വി​ധ സം​ഘ​ട​ന​ക​ളും പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് വി​പു​ല​മാ​യി ന​ട​ത്തി​യ ശു​ചീ​ക​ര​ണ​ത്തോ​ടെ വൃ​ത്തി​യി​ലാ​യ വ​ന​പാ​ത​യി​ൽ വീ​ണ്ടും മാ​ലി​ന്യംത​ള്ള​ൽ വ്യാ​പ​ക​മാ​കു​ന്നു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​മാ​യി പാ​ത വൃ​ത്തി​യാ​ക്കി​യ​ത്.

ഇ​ങ്ങ​നെ പ​ല​പ്പോ​ഴും നാ​ട്ടു​കാ​രും സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് ട​ൺ ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കു​മ്പോ​ഴും ഇ​തെ​ല്ലാം വ​ക​വ​യ്ക്കാ​തെ മാ​ലി​ന്യം ത​ള്ള​ൽ തു​ട​രു​ക​യാ​ണ്. ക​രി​മ്പി​ൻ​തോ​ട് മു​ത​ൽ മു​ക്ക​ട വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് വ​ന​പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി മാ​ലി​ന്യ​ങ്ങ​ൾ എ​ത്തു​ന്ന​ത്.

ഈ ​ഭാ​ഗ​ത്ത് വ​ന​പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള പൊ​യ്ക തോ​ട്ടി​ൽ വ​ൻതോ​തി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ഇ​ടു​ന്ന​ത്. റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ തോ​ടി​നോ​ടു ചേ​ർ​ന്ന് നി​ർ​ത്തി​യ ശേ​ഷം തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ക​യാ​ണ്. ഈ ​പാ​ത​യി​ൽ സി​സി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ വ​നം വ​കു​പ്പ് ടെ​ൻ​ഡ​ർ വ​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തി​നൊ​ടു​വി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പാ​ത​യു​ടെ തു​ട​ക്ക​മാ​യ ക​രി​മ്പി​ൻ​തോ​ട് ഭാ​ഗ​ത്തും അ​വ​സാ​നി​ക്കു​ന്ന മു​ക്ക​ട ഭാ​ഗ​ത്തും വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും സി​സി കാ​മ​റ​ക​ളു​ണ്ട്. ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മാ​ലി​ന്യം ത​ള്ള​ൽ ത​ട​യാ​ൻ ക​ഴി​യു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Latest News

Corehub Up